¡Sorpréndeme!

സോളാര്‍ റിപ്പോര്‍ട്ട്, കൈരളിക്കും ഉമ്മന്‍ചാണ്ടിക്കും ട്രോള്‍ | Oneindia Malayalam

2017-11-10 1,792 Dailymotion

കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിയമസഭയില്‍ റിപ്പോര്‍ട്ട് വെച്ചത് തന്നെ പ്രതിപക്ഷ ബഹളത്തിനിടയിലായിരുന്നു. പിന്നീട് റിപ്പോര്‍ട്ട് നിയസഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഭൂരിഭാഗം മലയാളികളും അത് വായിക്കാന്‍ അങ്ങോട്ടേക്ക് ഒഴുകി. അതോടെ സര്‍വര്‍ ഡൌണായി. ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ആയിരുന്നു ഏറ്റവും ആഘോഷിക്കപ്പെട്ടത്. സിപിഎമ്മിന്റെ സ്വന്തം കൈരളി ചാനലും അവരുടെ വാര്‍ത്ത പോര്‍ട്ടലും ഇത്തരം ഒരു അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കാതിരിക്കില്ലല്ലോ. സോഷ്യല്‍ മീഡിയയ്ക്ക് അത് അത്ര പിടിച്ചിട്ടില്ല എന്ന് വേണം പറയാന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ട്രോളുകള്‍ക്കൊപ്പം തന്നെ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന ട്രോളുകളും ഇടം നേടിയിട്ടുണ്ട്. സോളാറില്‍ ട്രോളന്‍മാര്‍ ഏറ്റവും അധികം ലക്ഷ്യമിട്ടത് ആരെ ആയിരിക്കും?